ഡൽഹി: പനിയും ചുമയും വന്നാൽ ഇനി പാരസെറ്റമോൾ പോലും കിട്ടിയെന്ന് വരില്ല. നിലവാരമില്ല പോലും... അപ്പോൾ ഇത്രയും നാൾ കഴിച്ചതോ എന്ന് ചോദിക്കരുത്. കാരണം ഇത്രയും നാൾ നിലവരം നോക്കുന്നവർക്കും നിലവാരം ഉണ്ടായിരുന്നില്ല എന്ന തള്ളും വന്നേക്കാം. നമ്മുടെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന പാരസെറ്റമോളിൻ്റെ ഉപയോഗം നിയന്ത്രിച്ച് നമ്മുടെ ആരോഗ്യത്തെ തകർക്കാൻ എവിടെയോ ഒരു പദ്ധതി ഉടലെടുക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ വിദഗ്‌ധർ എന്ന പേരിൽ എത്തുന്നവരുടെ ചേതോവികാരം തൽക്കാലം ജനത്തിൻ്റെ സ്വസ്ഥതകൾക്ക് എതിരാണ്. .
പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകളാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡർഡ് കൺട്രോൾ ഓർ ഗനൈസേഷൻറെ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിലാക്കിയത്. വിറ്റാമിൻ സി, D3 ഗുളികയായ ഷെൽകെൽ, വിറ്റാമിൻ ബി കോംപ്ലക്‌സ്, വിറ്റാമിൻ സിയുടെ സോഫ്റ്റ് ജെൽ, ഗ്യാസ് പ്രശ്നങ്ങൾക്ക് നൽകുന്ന പാൻ-ഡി, പാരസെറ്റമോൾ 500, പ്രമേഹരോഗികൾക്ക് നൽകുന്ന ഗ്ലിമിപ്രൈഡ്, ഉയർന്ന രക്തസമ്മദർമുള്ളവർക്ക് നൽകുന്ന തെൽമിസാർടാൻ എന്നിങ്ങനെയാണ് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക.
'ഹെറ്റെറോ ഡ്രഗ്‌സ്, അൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആൻറ്ബയോട്ടിക്‌സ് ആൻറ് ഫാർമസ്യൂട്ടികൾ ലിമിറ്റഡ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആൻറ് ക്യുവർ ഹെൽത്ത് കെയർ തുടങ്ങിയ കമ്പനികളാണ് മേൽപ്പറഞ്ഞ മരുന്നുകൾ നിർമിക്കുന്നത്.
ആവശ്യമരുന്നുകളുടെ പട്ടികയിൽപ്പെട്ടവയാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളിൽ 48 എണ്ണവും.
കുട്ടികളുടെ വയറിലുണ്ടാകുന്ന അണുബാധയ്ക്ക് നൽകുന്ന സിപോഡെം എക്സ്‌പി 50 ഡ്രൈ സസ്പെൻഷനും പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. പല മരുന്നുകളിലും ചേർക്കേണ്ട ഘടകങ്ങൾ ചേർത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഗുണനിലവാര പരിശോധനാ ഫലം തെറ്റാണെന്നാണ് മരുന്നു കമ്പനികളുടെ വാദം. ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലും 156 മരുന്നുകളെ അപകടസാധ്യതയുള്ള മരുന്നുകളായി പ്രഖ്യാപിച്ചിരുന്നു.
Even paracetamol is substandard, the government! So what is this standard even?